നീയായിരുന്നു ഞാന്‍ - പ്രണയകവിതകള്‍

നീയായിരുന്നു ഞാന്‍ 

ഏതോ ദൂരം ,നോവിന്‍റെ നേരം
വിജനശ്യാമ സന്ധ്യകള്‍
വിഷാദഘനവിപിനം മാനസം
നിഷാദം നിലാവിന്നവസാന ചിന്ത്
ഓരോമിഴിയെറിയുമ്പോഴും
വാഴ്വാണ് നീയെന്ന മധുരം
നിഴലായെന്നിലെന്നുമാര്‍ദ്രം
കടലാണ് നിന്നിലെ പ്രണയം
പുഴ തേടുന്നൂ കടലിനെ
മഴതേടുന്നൂ മനസ്സിനെ
ആത്മാവിലെ കത്തും ചെരാതില്‍
ഞാന്‍ തേടുന്നു നിന്നെ
ഏതോ വിഷാദം ,കനല്‍യാമം
പാതിവെന്ത കിനാവുകള്‍
ഞാനായിരുന്നു നീ
നീയായിരുന്നു ഞാന്‍


up
0
dowm

രചിച്ചത്:
തീയതി:26-10-2018 09:56:59 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:387
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :