തെരുവിലേക്ക്  - തത്ത്വചിന്തകവിതകള്‍

തെരുവിലേക്ക്  

ഒരുദേവനൊരിക്കലും സൃഷ്ടിയിൽ
പ്രിയവും അപ്രിയവുമില്ല.
അനാദികാലത്തിൽ മുറുകെപ്പിടിച്ച
തേർവാഴ്ചകളൊന്നൊന്നായി
പടികടക്കുമ്പോൾ തിരിച്ചുപിടിക്കാൻ
ഒരുകൂട്ടമെന്നും നിരത്തിൽ.
ചങ്ങലയുടെ കണ്ണിപൊട്ടുമ്പോൾ
പെട്ടെന്നൊരുവേവലാതിയിൽ.
കാലചക്രം തിരിയുമ്പോൾ സഹന-
ശക്തി പൊലിഞ്ഞ സങ്കടത്തിൽ
ആരെയോ ശിഖണ്ഡിയാക്കി
വീണ്ടുമൊരു തെരുവുയുദ്ധം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-10-2018 07:49:15 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :