അരണ്യകസന്ധ്യ - പ്രണയകവിതകള്‍

അരണ്യകസന്ധ്യ 

മൈഥിലി പോകയായ് ദൂരെ
കോസലരാജ്യം ശോക വിമൂകമായ്
ഓരോ വഴിയും നടന്നു തീരവേ
ഓരോ മഴയും പെയ്തു തീരവേ
അരണ്യകങ്ങളിലിരുളുകൊണ്ടു
പകലിലും പൊട്ടു കുത്തി നില്‍ക്കവേ
നിന്നോടെനിക്കുളളതെന്താണെന്നറിവീല
രാമ ! നിറയുന്ന പ്രാണ കോശങ്ങളില്‍
നിന്നിലെയാത്മതേജസ്സു നിറയുന്ന പോലെ
നിന്നോടൊപ്പം വരുവാനെന്‍ മാനസം
തുടികൊട്ടുമാദ്യ വര്‍ഷം പോലെ
മിഥിലാപുരിയിലെ രാജകുമാരി ഞാന്‍
മധുരരാഗത്തിലെ പെയ്യാറുള്ളു മഴയെന്നും
മൃദുരവത്തിലേ വീശാറൂള്ളൂ കാറ്റും
ഒഴുകും പുഴ പോലും മീട്ടുന്നൂ ഹിന്ദോളം
ആവഴി പോയവള്‍ നിന്നോടൊപ്പം
വനവീഥി തിരഞ്ഞു നില്ക്കവേ
പാടാത്തൊരു പക്ഷി തന്‍
പാട്ടു പോലെ മധുരം രാമ!
പഞ്ചവടി തേടും നമ്മുടെ യാത്ര
എത്രവസന്തങ്ങള്‍ ,ഗ്രീഷ്മങ്ങള്‍
ശരത്കാല ഋതുഗന്ധങ്ങള്‍
പുഷ്പപരാഗില സുഗന്ധങ്ങളില്‍
സായന്തനങ്ങള്‍ ചേക്കറുമ്പോള്‍
ഈ വനവുമെനിക്ക് മിഥിലയല്ലോ
രാമ! മനസ്സിലാകുവാനിനി
നീയെന്ന സത്യം മാത്രമല്ലോ
ആത്മഹൃദയത്തിലെന്നും
നിനക്കായൊരു വസന്തം
സൂക്ഷിച്ചു വയ്ക്കുന്നു ഞാന്‍


up
0
dowm

രചിച്ചത്:
തീയതി:28-10-2018 01:52:34 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :