പിരിമുറുക്കത്തിൽ
വളരെതിരക്കിലാണഗൃഹനാഥൻ
വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ
ഭാഗഭാക്കാകാൻ, നേരം വെളുക്കുമ്പോൾ
അരയും തലയും മുറുക്കിയയാൾ
കിട്ടുന്ന കാശുകളെല്ലാം സ്വരൂപിച്ചു
മുതൽ മുടക്കി കച്ചവടത്തിനായ്
നഷ്ടവും പലിശയും ഏറി നിത്യവും
വീട്ടിലേക്കു മടങ്ങുമ്പോൾ ചന്തയിലെ
പടവെട്ടുകുടുംബത്തിലെത്തുന്നു.
ശുഭപ്രതീക്ഷയുടെ വാതായനം തുറക്കാതെ
പണയമെടുക്കാൻവയ്യാതെ വാണിജ്യ-
ക്കപ്പൽ മുങ്ങുമ്പോൾ ഒരാൾ മാത്രമായി.
വീട്ടുകാർ പട്ടിണിയിലും കടക്കാരിൽ
നിന്നൊളിച്ച ജീവിതം ദുസ്സഹമായി '
തിരക്കഥക്കൊരവസാനമായി
വികസനത്തിന്റെ വജ്രമോതിരം
സ്വപ്നലോകത്തിലെ നക്ഷത്രങ്ങളായ്
വെള്ളത്തിലും വായുവിലും വരച്ചപോലെ.
കടക്കെണിയിലും ജപ്തിയിലും
പിന്നെത്തെരുവിലേക്കുമെന്നോർത്തു
ചിന്തകൾവല്ലാതെ യലട്ടി ഒരുനാൾ
ചന്തത്തിൽ വീട്ടിലെത്തി എല്ലാരുമൊന്നിച്ചു -
ത്താഴം കഴിച്ചവസാനമായി പിന്നെ
യൊരിക്കലും സൂര്യോദയം കാണാതെ
ആഗ്രഹങ്ങളുടെ അന്തക്കരണങ്ങൾ
പുത്തൻസംസ്കാരത്തിന്റെ ശൂന്യതയിൽ
Not connected : |