ജീവിതഭാരം
തീരങ്ങൾ തേടി ഞാൻ അലഞ്ഞു..
ജീവിത തീരങ്ങൾ തേടി ഞാൻ നടന്നു...
തീരത്തുനിന്നും തീരങ്ങൾ തേടി ഞാൻ വലഞ്ഞു...
തീരങ്ങൾ തേടി ഞാൻ അലഞ്ഞു..
ജീവിത തീരങ്ങൾ തേടി ഞാൻ നടന്നു...
തീരത്തുനിന്നും തീരങ്ങൾ തേടി ഞാൻ വലഞ്ഞു...
അവിടയോ ഇവിടെയോ മരുപ്പച്ചയെന്നറിയാതെ...
തീരങ്ങൾ തേടി ഞാൻ നടന്നു ....
തളർന്നുപോയി ഞാനീ ജീവിതവഴിയിൽ...
തകർന്നു പോയൊരെൻ ഹൃദയവുമായി...
തളർന്നുപോയി ഞാനീ ജീവിതവഴിയിൽ...
തകർന്നു പോയൊരെൻ ഹൃദയവുമായി...
എവിടെയും കണ്ടില്ലൊരു കയ്യ്താങ്ങുഞാൻ...
എവിടെയും കേട്ടില്ലൊരു സാന്ത്വനവും...
ജീവിതഭാരം താങ്ങി ഞാൻ തളർന്നു...
എവിടെയും കണ്ടില്ലൊരു കയ്യ്താങ്ങുഞാൻ...
എവിടെയും കേട്ടില്ലൊരു സാന്ത്വനവും...
തീരങ്ങൾ തേടി ഞാൻ അലഞ്ഞു..
ജീവിത തീരങ്ങൾ തേടി ഞാൻ നടന്നു...
തീരത്തുനിന്നും തീരങ്ങൾ തേടി ഞാൻ വലഞ്ഞു...
എവിടെയോ മറന്നുപോയി ഞാനെൻ ജീവിതം...
എവിടെയെന്നറിയാതെ തീരങ്ങൾ തേടി ഞാൻ അലയുന്നു...
എവിടെയെന്നറിയാതെ തീരങ്ങൾ തേടി ഞാൻ അലയുന്നു...
ഞാനിന്നും അലയുന്നു...................!
ബൈജു ജോൺ...🌴
Not connected : |