അന്തിമോന്തി..... - പ്രണയകവിതകള്‍

അന്തിമോന്തി..... 

അന്തിമോന്തിക്കാന്തൻ വരുന്നേ
ചെമ്മാനക്കുറിഞ്ഞിപ്പെണ്ണേ
രാവഴകിൻ കൂന്തൽ മിനുക്കെടി
രാമുല്ലപ്പൂക്കളും ചൂടെടി...

തൂവെള്ളിക്കോപ്പയിലൊന്നിൽ
പാൽനിലാവിൻ പാതിയെടുക്കെടി
ചുംബനച്ചൂടിൽ നുണയാൻ
താരകപ്പഞ്ചാര തൂവെടി...

മേൽമുകിലിൻ മാളികയൊന്നിൽ
പാതിരാവിൻ പട്ടുവിരിക്കെടി
മാരൻമീട്ടും കൈകളിനുള്ളിൽ
പതിനാലാം അമ്പിളിയാകെടി...


up
0
dowm

രചിച്ചത്:Sajith
തീയതി:15-11-2018 07:03:39 PM
Added by :Soumya
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me