ഇളവെയിലില്ലാതെ  - തത്ത്വചിന്തകവിതകള്‍

ഇളവെയിലില്ലാതെ  

സൂര്യോദയത്തിലൽപം വെളിച്ചം കയറാൻ
ഇത്തിരി ചൂട് കിട്ടാൻ കതകു തുറന്നപ്പോൾ
അണുക്കളൊന്നൊതുങ്ങാൻ ഇടം കൊടുത്തപ്പോൾ
വിൽപ്പനക്കാരൻ മുന്നിൽ 'ചേട്ടാ' വിളിയിൽ
കാൽകാശു വരുമാനമില്ലാത്തവൻ
എന്ത് കച്ചവടത്തിലേർപ്പെടണം.
കൊടുക്കൽ വാങ്ങലില്ലാതെ കളിചിരി
വെറുതെ ദേഷ്യം പിടിപ്പിക്കാമെന്നല്ലാതെ
ആദ്യമൊക്കെ ചിരിക്കും പിന്നെ നിത്യവും
വരുമാനമില്ലന്നു കണ്ടാൽ ദേഷ്യം വരുന്ന
മുഖങ്ങൾ വല്ലാത്തൊര സ്വസ്ഥതയിൽ.
ഇളവെയിലില്ലാതെ അടച്ചിരിക്കും ഗതികേടിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-11-2018 07:09:41 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :