നാവുകൾ  - തത്ത്വചിന്തകവിതകള്‍

നാവുകൾ  

ആണിന്റെ ക്രൂരത കണ്ടു നടന്ന ആൺമക്കൾ
അതിക്രൂരമാകുന്നകാഴ്ച്ചയാണീ സമൂഹത്തിൽ
അടിയും തൊഴിയും കൊണ്ട് ജീവിച്ച അമ്മമാരുടെ
അടിമത്വജീവിതം കണ്ട പെൺമക്കളും
ചാതുർവർണ്യ പിശാചിന്റെ സ്വാതന്ത്ര്യത്തെ
നാമജപങ്ങളിലൊതുക്കുകയാണിരുപത്തിയൊന്നാം
നൂറ്റാണ്ടിലും
ആണിന്റെ പുകഴ്ത്തലിലെ കീർത്തനമല്ലാതെ
ഗോപസ്ത്രീകളെ പ്പോലെ ഒന്നും പറയാനാവാതെ
ഭാരതസ്ത്രീകൾഈ ശാസ്ത്രയുഗത്തിലും
ജീവിതത്തിലെ നല്ല ദിനങ്ങൾ പാഴാക്കുന്നു .
പെണ്ണിന്റെ ശബ്ദം ആണിന്റെ ശബ്ദമായി
മാറുന്നഏകാധിപത്യമാണിന്നും നാവുകളിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-11-2018 06:16:50 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :