തേങ്ങൽ
തേങ്ങൽ
തൊടിയിലെ തെക്കേ മൂലയിൽ നിന്നുയരും
പുകപടലങ്ങൾ നോക്കി നെടുവീർപ്പിട്ടു
വിതുമ്പി വിറങ്ങലിച്ചു നില്കുമൊരു ബാല്യം ....
ഉമ്മറക്കോലായിൽ തെക്കോട്ടു കണ്ണ് നട്ടിരിപ്പായി.......
പോയ ദിനരാത്രങ്ങൾ........
കൊഴിഞ്ഞു പോം ദിനങ്ങൾ വിതുമ്പലിൻ
വേദനയിലൊതുക്കി ........
തിരിച്ചു വരില്ലെന്ന സത്യം ഉൾകൊള്ളാൻ പ്രായം അനുവദിക്കുമായിരുന്നില്ലെങ്കിലും.......
കണ്ണിൽ നിന്നും കുടു കൂടാ ഉതിർന്നു വീഴും
ജലധാരയിൽ നിന്നൊലിച്ചിറങ്ങുമാ മാതൃസ്നേഹം ....
Not connected : |