തേങ്ങൽ  - മലയാളകവിതകള്‍

തേങ്ങൽ  

തേങ്ങൽ

തൊടിയിലെ തെക്കേ മൂലയിൽ നിന്നുയരും
പുകപടലങ്ങൾ നോക്കി നെടുവീർപ്പിട്ടു
വിതുമ്പി വിറങ്ങലിച്ചു നില്കുമൊരു ബാല്യം ....

ഉമ്മറക്കോലായിൻ തെക്കോട്ടു കണ്ണ് നട്ടിരിപ്പായി
പോയ ദിനരാത്രങ്ങൾ........
കൊഴിഞ്ഞു പോം ദിനങ്ങൾ വിതുമ്പലിന്l വേദന
യിലൊതുക്കി ........
തിരിച്ചു വരില്ലെന്ന സത്യം ഉൾകൊള്ളാൻ പ്രായം
അനുവദിക്കുമായിരുന്നില്ലെങ്കിലും.......
കണ്ണിൽ നിന്നും കുടു കൂടാ ഉതിർന്നു വീഴും
ജലധാരയിൽ നിന്നൊലിച്ചിറങ്ങുമാ മാതൃസ്നേഹം ....


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:16-11-2018 02:24:16 PM
Added by :Suryamurali
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :