Punyajammam - പ്രണയകവിതകള്‍

Punyajammam 

വരും ജന്മത്തിലൊരു ശിലയായി പിറക്കണം ..
എന്നിട്ടു എന്റെയുടലിൽ ശില്പങ്ങൾ കൊത്താൻ നിന്റെ മുൻപിൽ മതിയാവോളം നിന്ന് തരണം !
എന്തിലും പരിപൂർണത ശഠിക്കുന്ന ശില്പിയുടെ മുൻപിൽ മറ്റേതു ജന്മത്തിനുണ്ട് ഇത്ര മഹനീയത?
ഓരോ കടച്ചിലിനപ്പുറവും തഴുകിയെത്തുന്ന വിരലുകൾ ഈ ഉടലിനെ ഭ്രാന്തു പിടിപ്പിക്കട്ടെ..
ഉളിരാകലുകളുടെ ചൂട് എന്റെ ആത്മാവിനെ ഉന്മാദിയാക്കട്ടെ ..
ഉടലിലെ മദപ്പാടുകൾ ഒക്കെ മറുകുകൾ ആണെന്ന് കാണുന്നവർ തെറ്റിദ്ധരിച്ചോട്ടെ ...
വരുംതലമുറകൾ നിനക്കെന്നിലുള്ള പ്രണയം കല്പാന്തകാലത്തോളം വിളിച്ചു പറയട്ടെ!


up
1
dowm

രചിച്ചത്:Maria kolady
തീയതി:18-11-2018 10:48:20 AM
Added by :MariaKolady
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :