സാലഭഞ്ജിക
പ്രണയോപാസകനായ ശില്പിയിടെ മുൻപിൽ ഈ ശിലാജന്മം മുഴുവൻ നിശ്ചലം ഞാൻ നിന്നുതരാം ..
സാലഭഞ്ജികയുടെ വശ്യരൂപത്തിൽ എന്റെ ഉടലിനെ നീ വഴക്കിയെടുത്തോളൂ ..
അഴകളവുകൾ തെറ്റാതെ ,കൈവിരലുകളാൽ നീ എന്റെ മേനിയിൽ സ്വർഗം കടഞ്ഞെടുക്കു ..
പൊടിപടലങ്ങളുതികളഞ്ഞു പൂർണത വരുത്തിക്കോളൂ ..
മഴയിലോ മഞ്ഞിലോ നീ വിശ്രമിക്കരുതേ ..
നിലാവോ നക്ഷത്രങ്ങളോ നിന്നെ മടുപ്പിക്കരുതേ ..
നനഞ്ഞീറനായ എന്റെ മേനി നിന്റെ കൈവിരലുകളിൽ മിനുസപ്പെടുമ്പോൾ ,നിന്റെ കണ്ണുകളിൽ ഞാൻ ഇമയനക്കാതെ നോക്കും ..
ശിൽപിയുടെ ആത്മാവിലലിയുന്ന ശിലയാവാൻ നിന്റെ ചുണ്ടുകളിലെ പ്രാണവായു എന്റെ ചുണ്ടുകളോട് ചേർത്തുകൂടെ?
പടിയിറങ്ങും മുൻപ് നിന്റെ പേര് എൻറെ മാംസത്തിലെഴുതാൻ മറക്കരുതേ..
Not connected : |