പെരുവഴിയമ്പലം - തത്ത്വചിന്തകവിതകള്‍

പെരുവഴിയമ്പലം 

🍁പെരുവഴിയമ്പലം🍁

"തിരികെ വരാതുള്ള തീർത്ഥയാത്ര ഇത്
തമ്മിൽ തിരിച്ചറിയാതുള്ള തീർത്ഥയാത്ര.

തിരകളിതു വന്നു പോകും പോലെയീ
തെരുവിലലയുന്ന പഥികരനേകമായ്.

വഴിയമ്പലമിതു തേടിയലയുന്നു നമ്മൾ
വിധി വിളയാട്ടത്തിന്റെ ഇടവേള തന്നിൽ.

ഇനിയെന്നു കാണുമെന്നറിയാതെ പിരിയുന്നു
ഇടനെഞ്ചിൽ ഒരു വിങ്ങൽ ബാക്കിയാക്കി.

വരങ്ങൾ നേടുവാനിന്ന് മരങ്ങളരിയുമ്പോൾ-
വെറുതെയെന്നറിയില്ലയീവഴിപോക്കർ.

ജന്മജന്മാന്തര യാത്രകൾക്കിടയിലെ-
ജീവതാളത്തിന്റെ നേർത്ത വിരാമത്തിൽ.

വന്നു ചേർന്നു നാമൊരു വഴിയമ്പലത്തിൽ-
വെറുതെയൊരുമാത്ര കണ്ടു പിരിയുവാനായ്.

വിരുന്നുകാരെ വരവേൽക്കുവാനായന്ന്
വേഷങ്ങളനവധി കെട്ടിയൊരുക്കുന്നു.

കണ്ട കാഴ്ചകളിവിടെ നീ പകർത്തി വയ്ക്കു
കഥനങ്ങളൊക്കെയീ അമ്പലനടയിലായ്

പാരിലെന്നോ നിൻ പൂർവ്വികർ ചെയ്തൊരാ
പുണ്യങ്ങൾ ഇനിയെന്നും പങ്കുവയ്ക്കാം.

ഇനി വരുന്നൊരാ പാഥേയർക്കൊക്കവേ
ഈ പെരുവഴിയമ്പലം കാവലായ്‌ മാറട്ടെ"

(അഭി)


up
1
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:20-11-2018 10:58:10 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :