വസന്തം മറന്ന വൃക്ഷങ്ങള്‍
അടയാളപ്പെടുത്തുവാന്‍ മറന്നു
പോയ ചില സ്വപ്നങ്ങളുണ്ട്.
പുമരം പോലെ വസന്തത്തില്‍
പൂത്തുലയുകയും ,വര്‍ഷങ്ങളെ
മറന്നു പോകുകയും ചെയ്ത
ചില നേര്‍ത്ത സ്വപ്നങ്ങള്‍
പടവുകളിറങ്ങി നീ മറയുമ്പോള്‍
വേനലില്‍ കൊഴിഞ്ഞ മരം പോലെ
ഞാന്‍ നോക്കി നില്ക്കുമ്പോള്‍
അടയാളപ്പെടുത്തുവാന്‍ മറന്നു
പോയ ചില സന്തോഷങ്ങളുണ്ട്
നിന്നിലെയും എന്നിലേയും ദൂരങ്ങള്‍ക്ക്
നിലാവിന്‍റെ തിളക്കമുണ്ടായിരുന്നു
ആര്‍ദ്രമേഘങ്ങളും നീലക്കടലും പോലെ
നിറങ്ങള്‍ കൈമാറിയ ഋതുകാലങ്ങള്‍
നെഞ്ചിലേറ്റിയ സാഗരങ്ങള്‍
ആര്‍ദ്ര മിഴിനീരിളക്കങ്ങള്‍
പൊയ്പ്പോയ വസന്തങ്ങളില്‍
ജീവിക്കുന്ന വൃക്ഷമാണു ഞാനിന്ന്
ഇണപ്പക്ഷി പോയ വിരഹാര്‍ദ്ര സായന്തനം
ഇക്കാറ്റിനൊപ്പം പാടുവാനൊരു
മിഴിനീര്‍പ്പാട്ടാണീ നെഞ്ചില്‍
ഓര്‍ത്തു വയ്ക്കുന്ന
ചില അടയാളങ്ങളുണ്ട് കണ്ണില്‍
കാലമെത്ര മായ്ച്ചാലും
കണ്ണാടി പോലെ തെളിയുന്ന കാഴ്ചകള്‍
അടയാളപ്പെടുത്തുവാന്‍
സ്വപ്നങ്ങളിനിയും ബാക്കിയാണ്
നാം കണ്ടെത്തുന്ന ദൂരങ്ങളില്‍
കണ്ണുകളിലൂടെ ഈ അടയാളങ്ങള്‍
എന്നില്‍ നിന്നും നിന്നിലേക്കും
നിന്നില്‍ നിന്നും എന്നിലേക്കും സംക്രമിക്കും
Not connected : |