കൃഷ്ണവര്‍ണ്ണമേഘങ്ങള്‍ തേടി       
    
 അടര്‍ന്നു പോകുവാന്‍ 
 പൂക്കള്‍  ബാക്കി വച്ചു  
 പടിവാതില്‍ക്കല്‍ 
 നില്ക്കാണേതോ വസന്തം
 ഒരുമിച്ചു വരാന്‍ കൊതിച്ച നമ്മള്‍
 ഒറ്റയ്ക്കൊറ്റയ്ക്കു പിരിയുന്ന ദുഃഖം
 ഓര്‍മ്മയിലരൂപിയായ് നീ വന്നതും
 ഓലാഞ്ഞാലിപ്പൂക്കളായ്
 ആ മര മുടിയിഴകളില്‍ ചേക്കേറുന്നതും
 ആലോലമാം കാറ്റിലാടി
 നീല ജലാശയപ്പരപ്പിനു
 പൂമധൂരമായതും
 പ്രീയതേ,മറക്കുവാനാകില്ല
 മനസ്സിന്‍ മാന്ത്രിക ഋതുകാലം
 ഞാനാണീ നിലാവലയിലെ മേഘം
 നീയാണീ നിലാവിന്‍റെ കാന്തം
 ഈ മഴക്കാടുകള്‍ക്കപ്പുറം വറ്റാതെ
 നില്ക്കുന്ന നീര്‍ച്ചോലയുണ്ടതില്‍
 കണ്ണാടി പോലെ 
 ബിംബിക്കയാണു നിന്‍ മുഖം
 പിന്‍വാതിലൂടോരോപൂക്കളും 
 നിശബ്ദം കൊഴിയവേ
 മുന്നിലെ നീളുന്ന വഴിയില്‍
 വാകപ്പൂക്കളിരുണ്ടു കരിയവേ
 നീര്‍പ്പക്ഷികളെങ്ങോ
 വിടപറയാതെ പോകവേ
 ആര്‍ദ്രഹൃദയമധുരമാം
 നിന്‍ചിരിയുമില്ലാതാകവേ
 നീളുന്ന പാതയില്‍ നിന്നെത്തിരഞ്ഞു
 നീറുമശാന്തഹൃദയവുമായ്
 ഞാനിരിക്കുന്നൂ,
 നീതന്നെ ശാന്തം ,നിന്നിലെ
 മേഘത്തിലൊരു 
 കൃഷ്ണവര്‍ണ്ണം തേടുന്നു ഞാന്‍
 
 
      
       
            
      
  Not connected :    |