ഓർമയിൽ
കൂട്ടായി നടന്നവർ
കൂട്ടം പിരിയുമ്പോൾ
കൂട്ടുകാരല്ലാതാവും.
കൂട്ടം തെറ്റിയവർ
കൂട്ടം പിരിയുമ്പോൾ
കൂട്ടിയവിഴുപ്പു ഭാണ്ഡം
കൂടെയുണ്ടാവുമെങ്കിലും
കൂടെ കൂടാൻമറക്കില്ല
കൂടെക്കൂട്ടാൻ മടിക്കില്ല'
കൂടുകൂട്ടാൻ മടിക്കില്ല
കൂട് വിടാൻ നേരം വരേം
കൂട്ടുകാർക്കായി ദാഹിക്കും.
കൂട്ടുകാരൊർമയാകും
കൂട്ടത്തിലെ ഓർമവിടാതെ.
Not connected : |