കാളവണ്ടി        
    പുലരുവാൻ ഉണ്ടിനിയെറെയെങ്കിലും കണ്ടുഞാൻ..
 എൻ ജനലഴികൾക്കിടയിലൂടെ അടിയുലയുന്നൊരു...
 റാന്തലിൻ വെട്ടം കേട്ടുഞാൻ ആ ഇരുമ്പു ചക്രത്തിൻ...
 കടകട ശബ്ദവും മുൻപിലായി മുൻജന്മ്മ പാപത്തിൻ...
 ശാപമാം താണ്ടുംപേറി രണ്ടു കാളകൾ കോലങ്ങൾ..
 
 ചുണ്ടിലെരിയുന്ന ബീഡിയും നെഞ്ചിൽ നിറയുന്ന പുകയും...
 ശോഷിച്ചകയ്യിലുയരുന്ന പഴകിയ ചാട്ടവാറുമായി...
 വണ്ടിതൻ മധ്യത്തിൽ ഇരിപ്പു വണ്ടിക്കാരനാം വൃദ്ധൻ...
 
 നീല നിലാവിൽ കണ്ടുഞാൻ ആടിയുലയുന്ന വണ്ടിക്കകത്തു..
 പായയിൽ പൊതിഞ്ഞൊരു ജീർണിച്ച ജഡത്തെ...
 എങ്ങോ എവിടേയോ പൊലിഞ്ഞുപോയൊരാ ജഡത്തെ...
 സൂക്ഷിച്ചു നോക്കിഞാൻ കണ്ടില്ല മതചിഹ്നങ്ങളൊന്നും...
 കണ്ടില്ല നിറവർണ്ണ കൊടിതോരണങ്ങളൊന്നും ഞാൻ ...
 
 പിന്നെയും തിരിഞ്ഞു നോക്കി ദൂരത്തേക്ക് ഞാൻ   ഇല്ല...
 സോഷ്യലിസവും ഫാസിസവും ജനാധിപത്യവും പേറിയ...
 മുഷ്ടിചുരുട്ടിയ കയ്യികളൊന്നും തന്നെ ഇല്ല കണ്ടില്ല ഞാൻ ...
 
 
 വിദൂരതയിൽ മറയുന്ന വണ്ടിതൻ നിഴലിനെനോക്കി...
 ഞാനിന്നു എൻ പഴകിയ ജനാലക്കരുകിൽ...അപ്പോഴും...
 വണ്ടിതൻ അകത്ത് പായയിൽ പുതച്ചുറങ്ങുന്നു...
 ജീർണിച്ച ജഡം സുഖമായി സ്വസ്ഥമായി...സുഖമായി സ്വാസ്ഥമായി...
  
                  ബൈജു ജോൺ....
 
 
 
      
       
            
      
  Not connected :    |