നിലാവിന്‍ പീലിയിതള്‍
നീലനിലാവോ നിന്‍ മയില്‍പ്പീലിയോ
സാഗരത്തിന്‍ പുഞ്ചിരിയോ
പ്രീയാകാശപ്രപഞ്ചചാരുതയോ
ചായുന്നു നമ്മില്‍ പ്രണയാരുണം
ആരോ തുന്നിയിട്ട പോല്‍ വഴി
ആ വഴിയില്‍ നാം കാറ്റിന്‍റെ കൂട്ടുകാര്‍
ചേര്‍ത്തുവന്നുമ്മ വച്ചു പോല്‍
മാനസത്തിന്‍ മധുരവസന്തഗീതികള്‍
ആരോ മറന്നിട്ട പോല്‍ പ്രണയം
ഇന്നും ചെമ്പനീര്‍പ്പൂവിന്‍ സുഗന്ധം
കാറ്റെത്ര വന്നെടുത്തു പോയിട്ടും
കാറ്റിനും തീരാത്ത സുഗന്ധം
ഓര്‍മ്മകള്‍ വിരുന്നു വരുമ്പോള്‍
കൂട്ടിനിപ്പോഴും ഞാന്‍ മാത്രം
ഏതോ പാട്ടിന്‍ ഹൃദ്യമാം മര്‍മ്മരം
എന്‍റെ ജന്മത്തിന്‍ പ്രീയ നിമിഷം
വന്നു പോയ വസന്തങ്ങള്‍
കുന്നു കൂട്ടിയ മോഹങ്ങള്‍
ഒന്നാകുവാന്‍ കൊതിച്ച ദിനങ്ങള്‍
ഒന്നുമല്ലാതെ കൊഴിഞ്ഞു പോയ് കാലം
ഇളനിലാവരവയര്‍ മോന്തിക്കുടിക്കാം
ഇനി വരും നാളോര്‍ത്തു മയങ്ങാം
അതു നീയായിരിക്കും
ഇതു ഞാനായിരിക്കും
കവിത എഴുതിയത്:ജയരാജ് മറവൂർ
Not connected : |