.സന്ധ്യാരാഗം..
.സന്ധ്യാരാഗം..
വാടിയില്ലയോർമ്മകൾ ഒന്നുമേ...
തളിർത്തിടുന്നു തരളിതമാം
ചില്ലകൾ വീണ്ടും..
വർണ്ണങ്ങൾ വാരി വിതറി
അങ്ങാകാശച്ചെരിവിലൊരുപൊട്ടു പോൽ
ഊർന്നിറങ്ങുന്ന സൂര്യനെ കാത്തിരിക്കാം..
നമുക്ക് ഓർമ്മയിൽ കൂട്ടിരിക്കാം...
മഞ്ഞുതുള്ളിപോൽ നിർമ്മലമാം
നിൻ സ്നേഹത്തിൻ മാധുര്യം നുകരാൻ,
നീർേച്ചാലയുടെ സംഗീതം പൊഴിയും
നിൻതെളിമയാർന്ന മൊഴികൾ കേൾക്കാൻ,
പകലിന്റെ വിശുദ്ധി ചേർത്തൊഴുകിയെത്തും
നിൻ രാഗ താപം അനുഭവിച്ചറിഞ്ഞീടണമിനിയും പ്രിയേ...
കിഴക്കിന്റെ കൺകോണിൽ ചെഞ്ചായം ചാർത്തി
വീണ്ടും സൂര്യനെത്തുന്നതും കാത്തു
കനലെരിയും നിനവുകളുടെ താരാട്ടു കേട്ട്
കാറ്റിന്റെ താളത്തിനൊത്തു മയങ്ങാം...
ദാസ് മാഹി....
Not connected : |