മഞ്ഞുതുള്ളി...
മഞ്ഞുതുള്ളി...
ഒന്നും മിണ്ടിയില്ലെങ്കിലും നിൻ മൊഴികൾ
എൻ കാതുകൾക്കിമ്പമാർന്നൊരീണത്തിൽ
മൗനമായ്..അതിലോല തെന്നലായ്
തഴുകി തലോടിടുന്നു....
വാക്കുകൾക്കതീതമാമൊരു ഭാവത്തിൽ
എന്നിൽ നിറയുന്നു നിൻ ശബ്ദവീചികൾ.
മറഞ്ഞിരിക്കയാണെങ്കിലും പ്രയേ,
മഞ്ഞിന്റെകളിർക്കാഴ്ചയായ്
മനസ്സിൽവിരിയുന്നു നിൻ രൂപം.
കാഴ്ചകൾക്കപ്പുറമുള്ളൊരുൾക്കാഴ്ചയായി
നിൻ വശ്യമാം പുഞ്ചിരിയൊരുക്കുന്നു
വീണ്ടുമൊരുപൂക്കാലം.
തോളോടുതോൾ ചേർന്നിരിക്കാൻ കൊതിച്ചിരുന്നെങ്കിലും
നമ്മളറിയാതെഒരു വിരൽപ്പാടിൻ അകലം
തമ്മിൽ തീർത്തിരുന്നു….
എങ്കിലും…
നമ്മളറിയാതെ….
ഹൃദയാലിംഗനം ചെയ്തിരുന്നു.
മൗനാനുരാഗികളായ് പാറി പ്പറന്നിരുന്നു...
ഇന്നും പാറിപ്പറന്നിടുന്നു..
ദാസ് മാഹി
Not connected : |