പന്നിപ്പനി  - ഹാസ്യം

പന്നിപ്പനി  

കൊതുകുകള്‍മൂളിയാര്‍ക്കുമീ രാത്രിയില്‍
കൊതിയോടോമലിന്‍ ശയ്യപൂകുമ്പോഴും
വിവിധരോഗബീജങ്ങള്‍ കൊരുത്തതാം
വികൃതഹാരംചുമന്നെത്തി ചിന്തകള്‍ .
പേക്കിനാവിന്‍റെപെട്ടിയില്‍ സൂകര -
പ്പേര് നല്‍കി പെരുപ്പിച്ചവ്യാധിയായി
മാതൃനാടിന്‍റെ വ്യോമമാര്‍ഗത്തിന്‍റെ
മാറിടം പിളര്‍ന്നെത്തി വൈറസ്സുകള്‍
ആര്‍ത്തനാദവും ആര്‍പ്പും ആള്‍ക്കൂട്ടവും
വാര്‍ത്തയാക്കുന്ന വാഗ്വിലാസങ്ങളും
ആതുരാലയത്തിണ്ണയില്‍നില്‍ക്കുമെന്‍
ആത്മരോഷവും ലൈവായ് പറക്കവേ
ഭീതിയെന്നും വിതയ്ക്കുന്ന മാധ്യമ
നീതിമാന്‍മാര്‍ കിളിര്‍പ്പിച്ച വിത്തുകള്‍
വേര് ചീയുന്നതില്ലത്നാടിന്‍റെ
നേര് തിന്നു തീര്‍ക്കുന്ന വന്‍ വൃക്ഷമായ്‌
എവിടെ അഭ്യസ്തവിദ്യര്‍ ചികിത്സകര്‍
ഭുവനം അമ്മാനമാടുന്ന ചിന്തകര്‍
മര്‍ത്യജീവന്‍ മരവിച്ചിടുമ്പോഴും
മാതൃജീനിന്‍റെനാള്‍വഴി തേടുവോര്‍
വിഷയദാരിദ്ര്യമേലാത്തചര്‍ച്ചകള്‍
വിഫലവേഷപ്പകര്‍ച്ച കാട്ടുമ്പോഴും
പനിയിതാര്‍ക്കെന്നചോദ്യത്തിനുത്തരം
പരതിടുന്നു ഞാന്‍ ചാനല്‍ പുറങ്ങളില്‍ .


up
0
dowm

രചിച്ചത്:v t സദാനന്ദന്‍
തീയതി:07-08-2012 10:26:13 PM
Added by :vtsadanandan
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :