ചൊവ്വയില്‍ 'ജിജ്ഞാസ'
എത്രയോ കാലമായി തിരയുന്നു ജീവനെ
എത്രയോ ജീവന്‍ കൊഴിഞ്ഞങ്ങു പോയിന്നു
രഹസ്യങ്ങള്‍ ചൂഴ്ന്നങ്ങെടുക്കുന്ന യന്ജത്തില്‍
എങ്കിലും ചൊവ്വയില്‍ ചെന്നുള്ള ബുദ്ധിയില്‍
എത്തുന്നു ജിജ്ഞാസ കൈവിടാതവിടെയും
അനന്തമാം നീലിമേ നിന്റെമുഖം പോലും
കാണുന്നു ഞങ്ങള്‍ കറുത്ത വാതായനത്തില്‍
ശൂന്യമാണെങ്ങും അറിയുന്നു ഞങ്ങളും
എങ്കിലും ഞങ്ങടെ ആകാംഷ കൊണ്ടുള്ള
പരതലില്‍ പ്രാന്തനാം അസ്വത്തെ പോലുള്ള
ഓട്ടത്തില്‍ ഞങ്ങള്‍ കാണുമോ നിന്‍കള്ളി
വെള്ളത്തില്‍ നിന്നാണ് ജന്മമെടുത്തെന്നു
കുഞ്ഞുഹൃദയവും കേള്‍ക്കുന്നുണ്ടെങ്കിലും
ഒരു തുള്ളി വെള്ളത്തിന്‍ ചെറുകണികക്കിതാ
തിരയുന്നു 'ജിജ്ഞാസ' ചൊവ്വതന്‍ പ്രതലത്തില്‍
രണ്ടു വര്‍ഷത്തെക്കുള്ളോരു യന്ജത്തില്‍
തിരയുന്നു, ചുഴിയുന്നു, മണ്ണും പാറയും
ചൊവ്വതന്‍ ഭൂമിയില്‍ വെള്ളമുണ്ടോ, ജീവനുണ്ടോ
ഒടിവിലാക്കള്ളിയെ കണ്ടറിഞ്ഞാല്‍
മനതാരിലാകാംഷ കെട്ടടങ്ങും
Not connected : |