കുട്ടിപ്പൂച്ച - മലയാളകവിതകള്‍

കുട്ടിപ്പൂച്ച 


കുട്ടിപ്പൂച്ച
********
തൂവെള്ള കുട്ടിപ്പൂച്ച,
വിശപ്പും, ദാഹവും,
സഹിയ്ക്ക വയ്യാതെ,
അടുക്കളയിലെങ്ങും, പരതി,
കാച്ചിയ പാലിന്‍ ഗന്ധം,
മൂക്കില്‍ തട്ടിയപ്പോള്‍, വേഗം,
കുട്ടിപ്പൂച്ചയതാ, അടുക്കളമുക്കി--
ലേയ്ക്കോടി, പതുങ്ങിപ്പതുങ്ങി.

അടച്ചുവെച്ച സ്ടീല്‍ക്കലത്തി--
ന്നടപ്പ് തട്ടിമാറ്റി, കാലുകൊണ്ട്‌,
പാല്‍ക്കലം, ചെരിഞ്ഞു,
പാലെല്ലാം, പരന്നൊഴുകി,
നിലത്താകെ; നക്കിക്കുടിച്ചു,
ഒഴുകിയ പാലപ്പടി,
കുട്ടിപ്പൂച്ചയ്ക്കത് ബഹുരസം.
കാര്യം കാണാന്‍ മിടുക്കിയാണല്ലോ,
കുട്ടിപ്പൂച്ച; ഒപ്പമല്‍പ്പം, കൌശലവും,
മിണ്ടാപ്പൂച്ച, കലം, ചെരിയ്ക്കുമല്ലെ?

**********************


up
0
dowm

രചിച്ചത്:Anandavalli Chandran
തീയതി:08-08-2012 02:48:05 PM
Added by :Anandavalli Chandran
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me