വരൂ നമുക്കൊരു യാത്ര പോകാം ..... - മലയാളകവിതകള്‍

വരൂ നമുക്കൊരു യാത്ര പോകാം ..... 

വരൂ നമുക്കൊരു യാത്ര പോകാം .....

ആത്മാവിൻ ആരോഹകാ ...
വരിക ...വരിക ...
നമുക്കൊരുമിച്ചൊരു യാത്ര പോകാം..
നമ്മുടെ സ്വപ്നങ്ങളെ ...
നമ്മുടെ സങ്കല്പങ്ങളെ ...
നമ്മുടെ ചിന്തകളെ ...
നമ്മുടെ പച്ചപ്പിനെ ...
ഒരേ മാറാപ്പിൽ കെട്ടിയൊതുക്കി
നമുക്കൊരു യാത്ര പോകാം ...

അങ്ങവിടെ വനാന്ത്യത്തിൽ
ഒഴുകുന്ന പുഴയിൽ
ശാരദ നിശയിൽ
നമ്മുടെ പരിവേദനങ്ങളെ
ഒരു ചെറുജലത്തുള്ളിയായ്
ഒഴുക്കിക്കളഞ്ഞിടാം ...
അബ്ദമാണവിടാമെന്നാകിലും ...
അബ്ദമാണവിടാമെന്നാകിലും .....
താരകേ ...നീ പാടും പാട്ടിന്
ശ്രുതി മീട്ടിടും ഞാൻ......


up
0
dowm

രചിച്ചത്:thomas
തീയതി:06-12-2018 12:11:44 AM
Added by :thomas
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :