പ്രണയിനി.. - പ്രണയകവിതകള്‍

പ്രണയിനി.. 

ഒരു ചെറു മൊട്ടായ് എന്നുള്ളിൽ പൂവിട്ടാ പനിനീർ പുഷ്പമായ് നീ
ഒരു പനിനീർ പുഷ്പമായ് നീ..

സഖി നിൻ ചാരത്തണയുമ്പോൾ എന്നുള്ളിൽ ഉയരുമാ ഹൃദയതാളം
സഖി പ്രണയത്തിൻ രാഗ താളം..

സന്ധ്യയും സൂര്യനും പോലെ നം പ്രണയവും നിറച്ചാർത്തണിഞ്ഞു നിൽപ്പൂ...
സഖി പുളകിതയായി നിൽപ്പൂ..

സഖി നിന്നെ പുൽകുവാൻ ഒരു കൊച്ചു സ്വപ്നത്തിൻ ചിറകിൽ ഞാൻ വന്നണയേ
നിൻ ചാരെ വന്നണയേ..
ഒരു ചെറു മൊട്ടായ് എന്നുള്ളിൽ പൂവിട്ടാ
പനിനീർ പുഷ്പമായ് നീ
ഒരു പനിനീർ പുഷ്പമായ് നീ..

എത്രയോ രാവുകൾ
എത്രയോ പുലരികൾ പോയ്മറയെ
നീ എന്നെന്നും എനിക്കു സ്വന്തം..
പ്രണയിനി ഈ പ്രണയം നിനക്കു മാത്രം...


up
0
dowm

രചിച്ചത്:Jayesh
തീയതി:07-12-2018 12:38:26 AM
Added by :Jayesh
വീക്ഷണം:433
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :