പൂങ്കാവനത്തിലേ കുയിൽ
പൂങ്കാവനത്തിലെ കുയിലേ പുണ്യ പൂങ്കാവനത്തിലെ കുയിലേ...
കണ്ടുവോ നീകണ്ടുവോ എൻ അയ്യപ്പസ്വാമിയെ കണ്ടുവോ...
ശബരിമാമല മുകളിൽ തപസുചെയ്യും പതിനെട്ടുപടികൾക്കും...
അധിപനാം എൻ അയ്യപ്പസ്വാമിയെ കണ്ടുവോ നീ കണ്ടുവോ...
പൂങ്കാവനത്തിലെ കുയിലേ പുണ്യ പൂങ്കാവനത്തിലെ കുയിലേ...
കണ്ടുവോ നീകണ്ടുവോ എൻ അയ്യപ്പസ്വാമിയെ കണ്ടുവോ...
സ്വാമിശരണമയ്യപ്പാ......... സ്വാമിശരണമയ്യപ്പാ......
ഉദയവും അസ്തമയവും സർവ്വവും നീയെ ശബരിഗിരിനാഥ....
സ്വാമിശരണംഅയ്യപ്പ.......സ്വാമിശരണംഅയ്യപ്പ................
പൂങ്കാവനത്തിലെ കുയിലേ പുണ്യപൂങ്കാവനത്തിലെ കുയിലേ...
പമ്പയിലെ ഓളങ്ങളിൽ കുളിച്ചുതോർത്തിയോ... നീ.. മാറിൽ... കളഭക്കൂട്ടണിഞ്ഞുവോ കഴുത്തിൽ ചന്ദനമണിമാല ചാർത്തിയോ...
പതിനെട്ട്പടികളൊന്നൊന്നായി ചവിട്ടിയോ നീ അയ്യനെ കണ്ടുവോ...
മിഴിനിറയെ കണ്ടുവോ നീ മനംനിറയെ തൊഴുതുവോ...
പൂങ്കാവനത്തിന് പ്രദക്ഷിണംവക്കും പൂങ്കുയിലേ നിന്റെ...
മധുരമാം നാദത്തിൽ പടിയുറക്കിയോ നീ ഹരിവരാസനം...
പടിയുറക്കിയോ സ്വാമിയേ നീ ഉറക്കിയോ...
പൂങ്കാവനത്തിലെ കുയിലേ പുണ്യ പൂങ്കാവനത്തിലെ കുയിലേ...
കണ്ടുവോ നീകണ്ടുവോ എൻ അയ്യപ്പസ്വാമിയെ കണ്ടുവോ...
ശബരിമാമല മുകളിൽ തപസുചെയ്യും പതിനെട്ടുപടികൾക്കും...
അധിപനാം എൻ അയ്യപ്പസ്വാമിയെ കണ്ടുവോ നീ കണ്ടുവോ...
ബൈജു ജോൺ
Not connected : |