നീ എൻ  പ്രണയകാവ്യം  - പ്രണയകവിതകള്‍

നീ എൻ പ്രണയകാവ്യം  

സ്വപ്നമേ നീയാണെൻ പ്രണയകാവ്യം
എൻ്റെ പ്രണയത്തെ ഞാൻ കണ്ടതും
അനുഭവിച്ചതും നിന്നിൽ മാത്രം

നിന്നെ ഞാൻ കണ്ടതും നിന്നിൽ അലിഞ്ഞതും
നിന്നോട് കൂടെ ഈ പാരിൽ അലഞ്ഞതും
ഒന്നുമേ എന്തേ നീ എനിക്കായ് ബാക്കിവെച്ചില്ല
ഒരു രാത്രിയുടെ ആയുസ്സോ നമുക്കും ???

എന്റെ പ്രണയവും പ്രണയിനിയും നീ തന്നെ
നിന്നിൽ കണ്ട ഭംഗി ഈ പാരിൽ
ഇന്നോളം കണ്ടതേ ഇല്ല ഞാൻ
നീ തന്ന ചിറകുകൾ എങ്ങോ മുറിഞ്ഞുപോയ്
നീ തന്ന ആത്മവിശ്വാസവും ചോർന്നു പോയ്
രാത്രിയുടെ അന്ത്യത്തിൽ അസ്തമിക്കും പ്രണയമേ
നിന്നെ എനിക്കു മടുത്തിരിക്കുന്നു ...

ഈ ജന്മം നിനക്കായ് ഞാൻ കാത്തിരിക്കാം
എൻ ഹൃദയം നിനക്കായ് ഞാൻ പകുത്തു നൽകാം
ഈ ജന്മം എനിക്കായ് നീ തരില്ലേ ?


up
0
dowm

രചിച്ചത്:സുബിൻ വാഴുങ്ങൽ
തീയതി:13-12-2018 03:46:14 PM
Added by :SUBIN VAZHUNGAL
വീക്ഷണം:950
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me