പശ്ചാത്താപം
ഇവിടെവന്നൊന്ന് ഇരുന്നോട്ടെ...ഞാൻ...
യേശുവേ നിൻ ചാരത്ത് വന്നൊന്ന് അണഞ്ഞോട്ടെ
പാപങ്ങളൊന്നൊന്നായി കഴുകി കളഞ്ഞോട്ടേ...
ഇവിടെവന്നൊന്ന് ഇരുന്നോട്ടെ...ഞാൻ...
തെറ്റുകളൊത്തിരി ചെയ്യ്തുപോയി ഞാൻ അറിയാതെ...
നന്മകളൊന്നൊന്നായി ഞാൻ മറന്നീട്ടും നീ...
യെന്നെ മറന്നീല്ലല്ലോ യേശുവേ....നീ...
യെന്നെ മറന്നീല്ലല്ലോ .....
ഇവിടെവന്നൊന്ന് ഇരുന്നോട്ടെ .....ഞാൻ...
പാപത്തിലേക്ക്‌ഞാൻ വഴുതിയപ്പോൾ...
അരുമയായി നീയെന്നെ താങ്ങിയില്ലേ...
എന്നിട്ടു നിന്നെഞാൻ അറിഞ്ഞില്ലല്ലോ...
യേശുവേ എന്നിട്ടും നിന്നെഞാൻ അറിഞ്ഞില്ലല്ലോ...
ഇവിടെവന്നൊന്ന് ഇരുന്നോട്ടെ .....ഞാൻ...
താരാട്ടുപാടിയെന്നെ നീ ഉറക്കിയിട്ടും...
തകർന്നുപോയെന്നെ നീ കൈപിടിച്ചുയർത്തിയിട്ടും...
നിന്നെഞാൻ അറിഞ്ഞില്ലല്ലോ ....യേശുവേ...
നിന്നെഞാൻ മറന്നുവല്ലോ നിന്നെഞാൻ മറന്നുവല്ലോ....
ഇവിടെവന്നൊന്ന് ഇരുന്നോട്ടെ .....ഞാൻ...
പാപങ്ങളൊന്നൊന്നായി പൊറുത്തു നീ...
യെന്നെ മോചിപ്പിക്കുമെങ്കിൽ.....................
ഞാനൊരു ദേവാലയമായി മാറിയേനേ...
ഞാനൊരു ദേവാലയമായി മാറിയേനേ...
ഇവിടെവന്നൊന്ന് ഇരുന്നോട്ടെ .....ഞാൻ...
യേശുവേ നിൻ ചാരത്ത് വന്നൊന്ന് അണഞ്ഞോട്ടെ...
പാപങ്ങളൊന്നൊന്നായി കഴുകി കളഞ്ഞോട്ടേ...
ഇവിടെവന്നൊന്ന് ഇരുന്നോട്ടെ .....ഞാൻ...
ബൈജു ജോൺ.....
Not connected : |