പ്രണയികളുടെ ഘടികാരം
ഹേമന്ദനിലാവിന്‍ ചായം തേച്ച കവിളില്‍
ചാമരം വീശിയുറക്കമായ് പ്രണയം
സാഗരസന്ധ്യകള്‍ വന്നു ചുംബിച്ച
തീരങ്ങളില്‍ മയക്കമായ് നമ്മുടെ കാലം
സമയമോ പോകില്ല ,നിശ്ചലമായ്
ഇതു പ്രണയികള്‍ക്കു മാത്രമാം ഘടികാരം
സമയമില്ലാത്ത കാലത്തില്‍ നമ്മള്‍
ഇമകള്‍ തന്‍ ദൂരമളന്നിരിക്കൂന്നു
ഇണയകലത്തില്‍ കൊരുക്കും
മധുരമാം പ്രണയദാഹം
വിദൂരതീരങ്ങളിലേതോ സ്മരണതന്‍
മയൂഖമായ് പീലി വിടര്‍ത്തുന്നു
ആമൃദു പല്ലവ കപോലങ്ങളില്‍
സന്ധ്യകള്‍ ചില്ലിട്ടു ചായം തൂക്കുന്നു
ഇതു പ്രണയികള്‍ക്കു മാത്രമാം ഘടികാരം
സമയവേഗത്തിനു നമ്മള്‍ മാത്രം സാക്ഷി
ഓര്‍മ്മകള്‍ നിനക്കുമെനിക്കും
ഒന്നായി വന്ന സമയം
ഇതു പ്രണയികള്‍ക്കു മാത്രമാം ഘടികാരം
ഇണകള്‍ക്കു മാത്രമാം ആദ്യ ഘടികാരം
Not connected : |