ദൈവത്തിന്‍റെ ദൈവം
മതപാഠശാലയില്‍ ചെന്ന
ദൈവം ചോദിച്ചു
എന്തു ശാസ്ത്രമാണ്
നിങ്ങള്‍ പഠിപ്പിക്കുന്നത്
ആരു നല്കി നിങ്ങള്‍ക്കീ
വിചിത്രമാമറിവുകള്‍
ഒടുവില്‍ ദൈവം പറഞ്ഞു
ഞാനറിയാത്തൊരറിവുകള്‍
എന്നെക്കുറിച്ചുള്ളൊരറിവുകള്‍
ഞാനാരെന്നറിയൊത്തോരറിവുകള്‍
ആര്‍ത്തരാലംബഹീനരിലാണു ഞാന്‍
നിന്‍റെ കണ്ണില്‍നിറയും
കണ്ണുനീരാണെന്‍ കണ്ണാടി
എന്നെയോര്‍ത്താരും ദുഖിക്കരുത്
എനിക്കുവേണ്ടി യുദ്ധം ചെയ്യരുത്
എനിക്കു ജന്മസ്ഥലവുമില്ല
എനിക്കു പുണ്യസ്ഥലവുമില്ല
എനിക്കു ജനിമൃതികളില്ല
ഞാനാണ് ഞാനായ ഞാന്‍
ഞാനാണീ വിശ്വപ്രപഞ്ചം
ഞാനാണ് നിന്നിലെ സ്നേഹം
ഞാനാണ് മധുരം നിന്നിലെ പ്രണയം
എന്നെ കടല്‍ പോലെ
നുരയും തിരമാല പോലെ
മഴപോലെ ,നിലാവു പോലെ
ഗൂഡമാം നന്ദി പോലെ ,കാണുക
ഞാനരികിലുണ്ടാകുമെന്നും
അങ്ങനെയൊടുവില്‍
നീയും ഞാനും മാത്രമാകുന്ന കാലം
അന്നു നീ മനുഷ്യനാകും
ഞാന്‍ നിന്‍റെ ദൈവവും
എഴുതിയത് :ജയരാജ് മറവൂര്‍
Not connected : |