വിലാസം  - മലയാളകവിതകള്‍

വിലാസം  

ഞാനൊരിക്കലെന്റെ പേരിടാത്ത ഞര -മ്പുകളിലൊന്നിനെ ഇടക്കെവിടെയോ കണ്ടി -
ട്ടുള്ള കത്തികൊണ്ട് മുറിച്ചെടുത്തു.
എന്നിട്ട് കണ്ണറിയാതെ കാതറിയാതെ പായു -
ന്ന കഴലറിയാതെ അതുമെടുത്ത് പേര -റിയാത്തൊരു ഗ്രഹത്തിന്റെ ഇരു -
ട്ടിൽ വന്നു നിന്നു.
പതുക്കെ കാറ്ററിയാതെ നിഴ
-ലറിയാതെ അതിനെ നിരത്തിൽ വെച്ചു.
നിലത്തിരുന്നതും പേരറിയാത്തൊരു നിറ -
മത് നനവായി പുറത്തുവിട്ടു.
മഞ്ഞോ മഴയോ ഇരവോ മറയത്തുണ്ടോ -
യെന്ന് കണ്ണറിയാതെ നോക്കിയിട്ട്,
ഉഴുകിയൊഴുകിയ നനവിനോട് ചോദിച്ചു,
"കുലമേത്? "

അപ്പോൾ മണ്ണറിയാതെ ആട്ടം കണ്ടുനിന്ന പേര -റിയാത്തൊരു നായ ഉത്തരം ചൊല്ലാ-
ൻ തുറന്ന് നിന്ന നനവിന്റെ വായിൽ,
അതിന്റെ വൃഷണങ്ങൾ മരിച്ചു കി-
ടന്ന കീറിയ സഞ്ചിയിൽ,
ശേഷംക്കൊണ്ട ചോരയെടുത്തൊഴിച്ചു.
എന്റെ നനവേത് നായതൻ ചോര -
യെതെന്ന് ഒരു മാത്രേ ശങ്കിച്ചി -
ട്ട്, വീട്ടിലെവിടെയോ കണ്ടിട്ടുള്ള കത്തി-
ക്കായി, കണ്ണറിയാതെ കാതറിയാതെ പാ -
യുന്ന കഴലറിയാതെ ഞാനോടി.
കുലമറിയാനടുത്ത ഞരമ്പറക്കാൻ !


up
0
dowm

രചിച്ചത്:Steffin
തീയതി:17-12-2018 05:58:54 PM
Added by :Steffin
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me