സ്മാരകങ്ങൾ  - തത്ത്വചിന്തകവിതകള്‍

സ്മാരകങ്ങൾ  

തിരക്കിനിടയിൽ
ഓർമ്മിക്കാൻ
അമ്മക്കായാലും
അച്ഛനായാലും
നേതാവിനായാലും
ആദരവും
അഭിമാനവും
പ്രതിഷ്ഠയിലൂടെ.

അപമാനം സഹിച്ചു
പൊട്ടിയും പൊളിഞ്ഞും
ചരിത്രമോർക്കാതെ
വഴിയിലും പാർക്കിലും
എത്രയെന്നറിയാതെ
കാത്തിരിക്കുന്നു

വഴക്കടിച്ചും
കലഹിച്ചും
വേദനിക്കാൻ
പണിയിച്ച
സ്മാരകങ്ങളും
കുറവില്ലാതെ




up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-12-2018 07:07:15 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :