രചകൻ
രചകൻ ഞാൻ, രചകൻ ഞാൻ,
രമണീയ രംഗപടം തീർക്കുന്നവൻ ഞാൻ,
രഹസിൽ രമണീയ രംഗപടം തീർക്കുന്നവൻ ഞാൻ,
രചകൻ ഞാൻ, രചകൻ ഞാൻ,
രക്തപങ്കില കലുക്ഷിത ലോകത്തിൽ,
രസിപ്പിക്കാനായി അവതരിച്ചു ഞാൻ,
രക്ഷയ്ക്കായിനെട്ടോട്ടം ഓടുന്നവർക്കും,
രക്ഷണം കാത്തു ശിക്ഷണം കിട്ടിവർക്കും,
രഹസിൽ രമണീയ രസം തീർക്കുന്ന,
രസികൻ ഞാൻ, രസികൻ ഞാൻ,
രമ്യഹർമ്മരതിഗ്രഹത്തിലുള്ളൊരു നൃപനും,
രഹസിൽ രമണീയ രസം തീർക്കുന്ന,
രചകൻ ഞാൻ, രചകൻ ഞാൻ,
രക്തകംബള മനോസദസ്സിൽ,
രചനാത്മക സർഗ്ഗാല്മക-,
രസഹിൽ രമണീയ രസം തീർക്കുന്നു ഞാൻ,
രചകൻ ഞാൻ, രചകൻ ഞാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|