ചങ്ങമ്പുഴക്ക് ഒരു സ്നേഹ ഗീതം.
ജനകീയ കവി,,ജനകീയ കവി,
ജനഹൃദയത്തിൽ തലോടിയ കവി,
ജന്മാന്തരങ്ങളിൽ നേടിയ സുകൃതം,
ജനമനസ്സുകളിൽ പകരുന്ന സുകൃതം.
ലഹരിയിൽ എഴുതിയതോ?
ലഹരിക്കായി എഴുതിയതോ
വേദനയിൽ എഴുതിയതോ?
വേദനതീർക്കാൻ എഴുതിയതോ?
പക്ഷങ്ങൾ, ഭേദങ്ങൾ പലവിധമെങ്കിലും,
പക്ഷം , എൻ പക്ഷം, ഒന്ന് മാത്രം,
അത്ഭുതം, അത്ഭുതം,അത്ഭുതം,
അഗാധ സുന്ദരം, അഗാധ സുന്ദരം,
വാക്കുകളാൽ പൂക്കൾ വിതറിയ,
വാക്കുകളിൽ വസന്തം നൽകിയ,
വാക്കുകളിൽ സഹ്യനെ നമുക്കേകിയ,
വാക്കുകളുടെ വരദാനമായി വിളങ്ങിയ,
ആ ശൈലി ആകെട്ടെ നമുക്കെന്നും,
ആ ശൈലി നമ്മളിൽ പകരട്ടെന്നും,
സരള, കോമള, ശൈലിയിൽ,
സർവ്വവും പിറഞ്ഞീടട്ടെ കവികൾ എന്നെന്നും.
എന്നുടെ വേദനകൾ എന്നുടെ ഭാഷയിൽ,
എന്നും എന്നെ കേൾപ്പിച്ച കവി ശ്രേഷ്ഠ,
പ്രണാമം, പ്രണാമം, പ്രണാമം,
പ്രണാമം ചൊല്ലി നിർത്തീടട്ടെ
നിർമല മനസ്സിന്റെ പൂക്കൾ
നിസ്തുല ആരാമത്തിന് പൂക്കൾ എന്നെന്നും.
Not connected : |