ചെലവില്ലാത്തൊരു ചികിത്സ - തത്ത്വചിന്തകവിതകള്‍

ചെലവില്ലാത്തൊരു ചികിത്സ 

ചരകസുശ്രുതവാഗ്ഭടാതികൾ രചിച്ചൊരു കാവ്യവും,
മാധവാചാര്യ രചിച്ചൊരു കാവ്യവും,
ചക്രപാണി രചിച്ചൊരു കാവ്യവും,
ചേർത്തതാണെല്ലോ നമ്മുടെ,
അറിവിന്റെ ലോകമാം ആയുർവ്വേദം.
ചങ്ങമ്പുഴയും, കടമ്മനിട്ടയും,
മധുസൂദനൻനായരും ഒന്നിക്കും-
തരത്തിൽ തീർക്കാൻ,
സരളമായി ചൊല്ലുവാൻ,
താളമായി ചൊല്ലുവാൻ,
ഈണമായി ചൊല്ലുവാൻ,
നാളകളുടെ ശബ്ദമായി തീരുവാൻ,
ഉപ്പുമുതൽ കർപ്പൂരം വരെ-
ഗുണങ്ങൾ അറിയുവാൻ,
തീർക്കാൻ തുനിയുന്നൂ ഞാൻ ഇതാ,
വാത, പിത്ത, കഫ ദോഷങ്ങൾ,
രാഗാദിദോഷങ്ങൾ,
സ്വാതിക, രജോ തമോ ഗുണങ്ങൾ,
പഞ്ചഭൂത വിന്യാസങ്ങൾ,
എല്ലാം തമ്മിൽ ലയിച്ച ആശയങ്ങൾ,
നിങ്ങൾക്കായി നൽകിടും നാളെകളിൽ ഞാൻ,
ചെലവില്ലാത്തൊരു ചികിത്സ,
നാളെകളിൽ നിങ്ങൾക്ക് നൽകീടും.
---------------------------------------------------------------


















up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:22-12-2018 12:46:20 PM
Added by :nash thomas
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :