ഈ അറിവ് വേണം എപ്പോഴും       
    ചുക്കുവെള്ളം എന്നും കുടിച്ചീടേണം,
 ഹൃദയത്തെ എന്നും കാത്തിടേണം,
 അമൃതിന് ഗുണം അറിഞ്ഞീടേണം,
 ദശപുഷ്പങ്ങൾ അറിഞ്ഞീടേണം,
 കുരുമുളകിന് ഗുണം അറിഞ്ഞീടേണം,
 നറുനെയ്യിന്റെ  ഗുണം അറിഞ്ഞീടേണം,
 ഇതൊക്കെയും അരിഞ്ഞീടുകിൽ,
 രോഗങ്ങൾ ഒക്കെയും നേരിടാം,
 മുത്തശ്ശനും , മുത്തശ്ശിയും ജീവിച്ചു,
 ആശുപത്രി കാണാതു ജീവിച്ചു,
 ആയിരം പൂർണ ചന്ദ്രൻമ്മാരെ കണ്ടു,
 ആയുസ്സിൽ ആശുപത്രി കണ്ടില്ലതാനും,
 തെറ്റിനെ ശരിയായി കാണാനും,
 ശരിയെ തെറ്റായി കാണാനും പഠിപ്പിച്ചൊരു,
 ഗുണമില്ലാത്തൊരു വിദ്യയിൽ-
 തകർന്നു പോയവരല്ലോ നമ്മൾ.
 ഉണരണം നമ്മൾ ഇപ്പോളെയെങ്കിലും,
 കൊള്ളയടി കൂട്ടത്തിൽ നിന്ന് നമ്മെ-
 കാത്തു, തലമുറയെ കാത്തീടുവാൻ.
 -------------------------------------------------------------
 
 
 
  
 
 
 
      
       
            
      
  Not connected :    |