തൊട്ടാവാടി
നാണം കുണുങ്ങി പാരിൽ വസിച്ചീടും,
ചെടിയല്ലോ നീ, ലജ്ജാലു അല്ലോ നീ,
എന്തിനു നീ ഇങ്ങനെ നാണിക്കേണം?,
നിൻ ഗുണം അറിയട്ടെ നാട്ടുകാർ എന്നെന്നും,
ശ്വാസ, കാസ രോഗങ്ങൾക്കും,
ത്വക്ക് രോഗങ്ങൾക്കും ഉത്തമ മരുന്നല്ലോ നീ,
എന്തിനാലും തീരാത്ത പ്രമേഹത്തിന്നു-
കൈകൊണ്ടഔഷധം തന്നേയല്ലോ നീ,
നീ യും അമൃതും, ഞെരിഞ്ഞിലും,
ചെറൂളയും, മഞ്ഞളും, വേങ്ങാക്കാതലും,
കരിങ്ങാലി കാതലും ഇട്ടു കുറുക്കിയ,
വെള്ളത്തിൽ ഏതു തരം പ്രമേഹ-
നിൽക്കും ഈ പാരിൽ പറയൂ സോദരീ.
.
Not connected : |