നാളയുടെ സ്വപ്നം       
    നാളെകൾ നമ്മുടെ നാട്,
 പൂക്കളുടെ നാടായി തീരട്ടെ,
 റബ്ബർ തോട്ടങ്ങളിൽ എല്ലാം,
 തെറ്റിയും, ചെമ്പരത്തിയും നിറയട്ടെ,
 പാടങ്ങളിൽ സൂര്യകാന്തി പൂക്കട്ടെ,
 കണ്ണെത്താദൂരത്തൂ വ്യാപിക്കെട്ടെ,
 പൂക്കളുടെ നാടായി ഈ കേരളം മാറട്ടെ,
 പൊന്മുടിയുടെ താഴ്വരയിൽ,
 പൂത്തുലയെട്ടെ വാടാമുല്ലകൾ,
 ജമന്തിയും, സൂര്യകാന്തിയും,
 വിനോദ സഞ്ചാരികൾ നിറഞ്ഞെത്തീടെട്ടെ,
 ഹോംസ്റ്റേയ് പൊടിപൊടിക്കട്ടെ,
 തെരുവോരങ്ങളിൽ ഡാൻസുകൾ വന്നീടെട്ടെ,
 എല്ലാവരും നിറഞ്ഞാടീഉല്ലസിക്കട്ടെ,
 പൂമ്പാറ്റകൾ പാറി പറക്കട്ടെ,
 കവിതകൾ വിരിയട്ടെ,
 കുരുവികൾ തെരുവിൽ അരുങ്ങു വാഴട്ടെ,
 അവർ നമ്മളോട് ആശയം പങ്കുവക്കട്ടെ,
 സൂര്യൻ അവയെ തഴുകട്ടെ,
 പൂക്കളുടെ നാടായി തീരട്ടെ.
 നാളെകൾ പൂക്കളുടെ നാടായി തീരട്ടെ.
 -----------------------------------------------------------
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
      
       
            
      
  Not connected :    |