മോക്ഷസന്യാസയോഗം - ശ്ലോകം 12 - തത്ത്വചിന്തകവിതകള്‍

മോക്ഷസന്യാസയോഗം - ശ്ലോകം 12 

അറിഞ്ഞാലും പ്രിയ സ്നേഹിതാ, അർജുനാ
പരലോകത്തിൽ വിശേഷം അറിഞ്ഞാലും,
ത്യാഗികൾക്കുണ്ടൊരു ലോകം,
സന്യാസികൾക്ക് ഉണ്ടൊരു ലോകം,
അല്ലാതൊരുകൂട്ടർക്കുമുണ്ടൊരു ലോകം-,
കർമ്മഫലത്താൽ തീർത്ത മൂന്നു അവസ്ഥ-,
അല്ലാതൊരുകൂട്ടർക്കു വന്നു ഭവിച്ചീടുന്നൂ,
വന്നു ഭവിച്ചീടുന്നൂ-,
സുഖമെന്നും, ദുഃഖമെന്നും-,
സുഖദുഃഖമെന്നും മൂന്നായി-,
ഭവിച്ചീടുന്നു പരലോകത്തിൽ -
ത്യാഗികല്ലാത്തൊരു കൂട്ടർക്ക്,
മരണശേഷമെന്നറിഞ്ഞാലും,
പ്രിയ സ്നേഹിതാ, കേട്ടുകൊള്ളുക ,
വീണ്ടും കേട്ടുകൊള്ളുക,
ഈവകയൊന്നും ത്യാഗികൾക്കോ-
സന്യാസികൾക്കോ ഭവിക്കുകയില്ല തെല്ലും -
ഭവിക്കുകയില്ലന്നറിയുക .
-------------------------------------------------------------------------------
മോക്ഷസന്യാസയോഗം - ശ്ലോകം 12
ആശയം - ശ്രീമദ് ഭഗവത് ഗീത
രചന - നാഷ് തോമസ്, കടമ്മനിട്ട.



up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:23-12-2018 08:13:42 PM
Added by :nash thomas
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :