ആത്മഗദം _രണ്ട്  - തത്ത്വചിന്തകവിതകള്‍

ആത്മഗദം _രണ്ട്  

ഇനിയൊരുജന്മമുണ്‍ടെന്കിലെന്‍ ജീവിതം
ഇതുപോലെതന്നെയാവേണം
സംഘബോധത്തിന്റ്റെചൈതന്യദീപ്തിയില്‍
ശബ്ദഘോഷത്തിന്റ്റെ സാരമേയാഹവം
ആത്മരോഷംപൂണ്ട പാവംമനസ്സിലേ-
യ്ക്കാളിപ്പടര്‍ത്തിയോരക്ഷരജ്വാലകള്‍
വിജ്ഞാനതൃഷ്ണയ്ക്ക്മീതെവിരിച്ചിട്ടു
വീര്‍പ്പുമുട്ടിക്കുന്ന വിജ്ഞാപനാശകള്‍
എത്രനാള്‍നീണ്ട നിതാന്ത തപസ്യയാല്‍
മിത്രങ്ങളാകിയ പുസ്തകപ്പുറ്റുകള്‍
ഒക്കെയും തീപ്പെട്ടുപോയ മനസ്സിന്റ്റെ
ഒക്കത്തിരിപ്പൂ വരണ്ട വാക്കെങ്കിലും
ഇനിയൊരു ജന്മമുണ്‍ട്ടെന്കിലെന്‍ ജീവിതം
ഇതുപോലെ തന്നെയാവേണം !!!


up
0
dowm

രചിച്ചത്:വീ ടീ സദാനന്ദന്‍
തീയതി:10-08-2012 09:16:06 PM
Added by :vtsadanandan
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me