ആത്മഗദം _മൂന്ന്  - തത്ത്വചിന്തകവിതകള്‍

ആത്മഗദം _മൂന്ന്  

ഇനിയൊരു ജന്മമുണ്‍ടെങ്കിലെന്‍ ജീവിതം
ഇതുപോലെതെന്നെയാവേണം
വീഞ്ഞ്പോലുള്ളില്‍ പതഞ്ഞുപൊന്തുമ്പോഴും
വീര്യമല്പംപോലുമേകാത്തചിന്തകള്‍
ചൂണ്ടിത്തെളിച്ച വഴികളിലൂടെ ഞാന്‍
ചൂളവുംകുത്തിക്കിതച്ചുകുതിക്കവേ
ഇടതുഭാഗംനോക്കിനീളുന്നപീഡനം
ഇടിമിന്നല്‍പോലെയാഴ്ന്നിടറിവീഴുമ്പോഴും
ഇവനെയാരോര്‍ക്കുവാന്‍ ഇവനായിമിഴിനീരു
തവണവച്ചാരും ഒഴുക്കയില്ലെങ്കിലും
വാത്സല്യധാരയാമമ്മയും ഒപ്പമെന്‍
വാശിയുംവറ്റാത്തകോപതാപങ്ങളും
ഇന്നതുമാത്രമേഉള്ളെന്റ്റെസ്വന്തമാ-
യെന്നതുപൊള്ളുന്നസത്യമാണെങ്കിലും
ഇനിയൊരുജന്മമുണ്‍ടെങ്കിലെന്‍ജീവിതം
ഇതുപോലെ തന്നെയാവേണം !!!


up
0
dowm

രചിച്ചത്:വീ ടീ സദാനന്ദന്‍
തീയതി:10-08-2012 09:51:22 PM
Added by :vtsadanandan
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me