നവം ഒരു രസം
നവം ഒരു രസം സുര്യമുരളി
കണ്ണിൽ വിടരുന്ന താമര പൂവിൻ
ഇതളിലുണരുന്നു .............ലാസ്യം
ചുണ്ടിലെ ചെഞ്ചുണ്ടി പഴത്തിലൂറുന്നു
തേനൂറും...... മാധുര്യ വശ്യം ........
കേശാലങ്കാര മുല്ലപ്പൂ മൊട്ടിലൂടെ വമിക്കുന്നൂ
ആകർഷണ സൗരഭ്യം.......
കൊഞ്ചി കുഴയുന്ന നടനത്തിലറിയുന്നു
ശൃംഗാര തരളിത ഭാവം ...........
മുന്നിലോടുന്ന കുതിരക്കു പുറകിലെ രഥ
ചക്രങ്ങൾ ഉരുളും കണക്കെ പുറകെ കുതിക്കുന്നു ,കാമുക ഹൃദയങ്ങൾ ,കമിതാക്കൾ...........
നീർമാതള പൂക്കൾ ഗന്ധം പരക്കുമാ സായാഹ്നത്തിൽ മൊട്ടിടുന്നു ......
സ്വപ്ന കാമനകൾ .......
ആരെഴുതുന്നുവോ, ആരിലുദിക്കുന്നുവോ ,
ആരെ തേടുന്നുവോ അവളിലേയ്ക്കെത്തുമാ
സൗരഭ്യം............
Not connected : |