വായ്ക്കരി - മലയാളകവിതകള്‍

വായ്ക്കരി 

കൈകളിൽ കോരിയെടുക്കുന്നമ്മ ....!
തുരുതുരെയുമ്മകൊടുക്കുന്നമ്മ ...!
കണ്മണിയാണെന്നോതുന്നമ്മ ....!
കനകമതാണെന്നൊതുന്നമ്മ .......!

മാറിലെ ചൂടും നെഞ്ചിലെ നീരും
ഊട്ടിവളർത്തിയൊരെന്നുടെയമ്മ
പ്രാണനും ചോരയുമച്ചാരമേകുന്ന
ജീവാനുഭാവമാണെൻറെയമ്മ... .

അധരംനിറയെ പൂന്തേനൊഴുകും
അമ്മിഞ്ഞയൂട്ടി വളർത്തിയോരമ്മ
സ്നേഹത്തിൻ-നിറചുംബനമേകിയ
സർവ്വസരോവരമാണെന്നുമമ്മ

സർവ്വസമഞ്ജസമാണെന്നുമമ്മ
സർവ്വപരിത്രാണിയാണെന്നുമമ്മ
കാലത്രയങ്ങളെ കാണിക്കയാക്കിയ
കാലാന്തകാലത്തിൻ- ധർമ്മമാണമ്മ ....!

ജല്പനമാണെന്നോതിയ നേരം
നയനം കൂപ്പി മനവും കൂപ്പി
ചങ്കിൻ ചോരയതൂറ്റിയതേകാൻ
അമ്മക്കെന്തേ മറ്റൊരു ഭാഷ്യം

നിന്നുടെ സ്നേഹമതെന്നെ മാറ്റി
അമ്മേ നിന്നുടെ സ്നേഹം മാത്രം
വെണ്ണീറായ്പ്പോയ് വെറുതെ മോഹം
വിടപറയാത്തത് സ്നേഹം മാത്രം

കണ്ണുകളിൽ തീ കണ്ടൊരു നേരം
നാവു ‌മടങ്ങി സവിധേ സ്വസ്ഥം
സ്നേഹമതില്ലെന്നോതിയ നേരം
കരളിൽ വാളാൽ മുറിവേറ്റതുപോൽ

കാലതികവിൽഫലമില്ലാതായ്
കൺമ്മണിയാണെന്നോതിയോരമ്മ
കഴുത്തുഞെരിച്ചിതാകൊന്നീടുന്നു
സ്നേഹമതൊക്കെയുമെവിടെപോയ്...!

മക്കൾക്കാർക്കും അപ്പനെ വേണ്ടാ
അമ്മക്കമ്പേ മക്കളെവേണ്ടാ
ഇടയന്മാർക്കോ - ആടിനെ വേണ്ടാ സ്നേഹമതൊക്കെയുമെവിടെപോയ്...!

പൈതങ്ങൾതൻ പ്രാണൻ- നിറയെ
വെടിപടതന്നുടെ ‌ഘോഷം മാത്രം
കരാട്ടേ വേണം ജൂഡോ വേണം
സ്‌നേഹമതൊട്ടും വേണ്ടേ വേണ്ടാ

തല വെട്ടീടാൻ കൊടുവാൾവേണം
കാര്യം കാണാൻ ഗണ്ണും വേണം
കുഞ്ഞുങ്ങൾതൻ ഹൃദയം തന്നിൽ
കുത്തിനിറക്കും സ്നേഹം ശൂന്യം

അമ്മതൻനെഞ്ചിലെകത്തുന്ന കനലുകൾ
കണ്ടെന്നറിയാതെ കണ്ണടച്ചീടുമ്പോൾ
അമ്മതൻ സ്നേഹത്തിന്നാഴങ്ങളെ
കുഴിവെട്ടിയടക്കുവാൻ വെമ്പീടുന്നു

മണിമുഴങ്ങുന്നു മരണമണി മുഴങ്ങുന്നു
മഴക്കാറുകൾ മയങ്ങി വീഴുന്നു
മിഴികളിൽചെംചോരകിനിയുന്നു
മണ്ണിന്നടിയിൽ മഴനനഞ്ഞു കിടക്കുവാൻ നേരമായ്

അധരം- മൂകം -മനവും മൂകം
മോദമോടഴകുമതെല്ലാം പൊയ്‌പോയ്
ഇനിയൊരുനാഴിക നേരം മാത്രം
വായ്ക്കരിയിട്ട് തരുവാൻ വരുമോ...!up
0
dowm

രചിച്ചത്:KONNIYOOR MMP
തീയതി:31-12-2018 05:37:04 PM
Added by :KONNIYOOR MMP
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me