പുതുവർഷം  - തത്ത്വചിന്തകവിതകള്‍

പുതുവർഷം  

പാതിരാവായി വീണ്ടുമെത്തി
പുതുവർഷം,ചുറ്റും മിന്നിയും
പൊട്ടിയും ഹർഷാരവത്തിലും

രാവുപിന്നെയും ശാന്തമായി
പുതുവർഷസ്വപ്നങ്ങളോർത്തു-
കിടന്നു ഞാനുറങ്ങിപ്പോയി.

മഞ്ഞിൽവിരിഞ്ഞ ശാന്തതയിൽ
സൂര്യോദയത്തിന്റെ വരവിൽ
ഉറക്കമുണർന്നു റേഡിയോ
തുറന്നുപഴയ പാട്ടിലെ
കൊച്ചു കൊച്ചു സന്തോഷവുമായ്
പുതു വർഷം തുടക്കമിട്ടു.

ആകാശക്കോട്ടകൾ കെട്ടാതെ
ഇന്നലെത്തെ പരാജയങ്ങൾ
ഓർത്തു വീണ്ടും വഴി തെറ്റാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-01-2019 06:48:47 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :