ഒറ്റ നക്ഷത്രം,ഏതോ കിനാവ്  - പ്രണയകവിതകള്‍

ഒറ്റ നക്ഷത്രം,ഏതോ കിനാവ്  

പടിവാതിലില്‍ വന്നെത്രനേരമുദിച്ചു നിന്നിട്ടും
താരകേ,മിഴിപാതിചിമ്മിത്തുറന്നില്ല ഞാന്‍
ഒരു നേരവുമെന്നോര്‍മ്മതന്‍ വാതിലിലൂടെ
നിന്‍ വരവൊന്നും കണ്ടറിഞ്ഞില്ല ഞാന്‍
അനുരാഗത്തിന്‍ നീലരശ്മികള്‍ കൊണ്ടെന്നെ
പതിയേ പൊതിഞ്ഞതുമറിഞ്ഞില്ല ഞാന്‍
പാതിയുറക്കത്തിന്‍ പ്രീയജാലകങ്ങളില്‍
പാതിരാക്കാറ്റുലയുന്ന പൂമരക്കാഴ്ചകള്‍
വിജനമാം പാതയോരം മധുരലതാഗൃഹം
അഴലേറും മിഴിയടച്ചു നീ പിരിഞ്ഞു പോകേ
താരകേ,മിഴിപാതിചിമ്മിത്തുറന്നില്ല ഞാന്‍
നിശാഗന്ധികള്‍പൂത്തനാള്‍ നിലാവിലെ
വരമന്ദഹാസമായരികില്‍ വന്നിരുന്നു നീ
താരകമിഴിയിതള്‍പ്പൊന്നുരുക്കിവച്ചു
സാഗരത്തിരയിലും പൊട്ടുകുത്തിമിനുക്കി
ദൂരതീരത്തുമറഞ്ഞതുമറിഞ്ഞില്ല ഞാന്‍
പാതിമരണമെന്നാരോപറഞ്ഞോരുറക്കം
ആദിമതമസ്സിന്‍ ചേതനയിലെ മയക്കം
നഷ്ടങ്ങളെത്രയെന്നറിഞ്ഞില്ലഞാന്‍
ഇഷ്ടമായിനിയുദിക്കുന്നേരം,താരകേ
മിഴിവാതില്‍ തഴുതിടാതെ നോക്കിയിരിക്കും

എഴുതിയത്-ജയരാജ് മറവൂര്‍


up
0
dowm

രചിച്ചത്:
തീയതി:02-01-2019 01:34:59 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me