നാണം - മലയാളകവിതകള്‍

നാണം 

നാണം സൂര്യമുരളി

ഇന്നെന്നെ തഴുകുന്ന കാറ്റിലും , ഉതിരുന്ന ചാറ്റൽ മഴയിലും , പൊട്ടി മുളക്കുന്നുവോ,
നനവാർന്നൊരാ സ്നഹം........
കാണാപ്പുറത്തിരുന്നു നോക്കുന്നൂ,
ചിന്തകൾക്കതീതമായ് ഉണരുന്നൂ....
താരാട്ടിൻ ഈണങ്ങളൊരൊന്നായെൻ
ഓർമ്മയിൽ.....
എന്തിനേറെക്കൊതിക്കുന്നൊരാദരം
നിൻ ഓർമ്മയിലുണരും താരാട്ടു പോൽ
ചിന്തയിൽ ചിറകടിച്ച് പറന്നുയരും തോന്നൽ
മാത്രമോ.......
വെറുമൊരു തോന്നൽ മാത്രമോ........
എന്തിനു പിണങ്ങുന്നൂ താരുണ്യമേ.....നീ....
നിൻ സൗന്ദര്യത്തെ..........
എന്തിനു പുച്ഛിക്കുന്നൂ....നീ...നിൻ നാണത്തെ
അഴകല്ലെ........നിൻ..നാണമെൻ ഓമലെ.....
ആരൊ പുകഴ്ത്തുന്നൂ....നിൻ വാർമുടി
യിലുലയും മുല്ലപൂ മൊട്ടു മാലകളെ.......
എന്തിനു കാതുപൊതുത്തുന്നൂ......കുറുമ്പീ..
കേൾക്കാൻ കൊതിച്ചതല്ലെ.......നീ......
ദൈവം കനിഞ്ഞു നൽകിയൊരാഭരണമല്ലേ
ഈ നാണം..............എൻ പൊന്നാമ്പലേ........


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:03-01-2019 04:14:16 PM
Added by :Suryamurali
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :