മഴച്ചെല്ലം - മലയാളകവിതകള്‍

മഴച്ചെല്ലം 

മഴച്ചെല്ലം സൂര്യമുരളി

ചെല്ലം തുറന്നു മേലോട്ടു നോക്കി,
മുകിലിനോടു കേണു നില്പൂ.............
മഴനീർ തുള്ളിയ്ക്കായ്, ആലിപ്പഴത്തിനായ്.....
കവിളത്തു വീണലിഞ്ഞൊരാ തുള്ളിയെ,
തലോടാൻ തുനിഞ്ഞൊരെൻ ആശയെ.....
സ്പനമെന്നോതാൻ പറഞ്ഞു പഠിപ്പിച്ചൊ
രെൻ അമ്മയെ കുറിച്ചൊർത്തു ....ഞാൻ...
മഴയെ കാത്തു കിടന്ന അനാഥരാം കൂട്ടത്തിൽ,
എന്നെ തിരായാൻ മറന്നൊരെൻ ചിന്തയെ,
പഴിക്കാൻ മനസ്സിന് മൗഢ്യം............
ഇടിമുഴക്കം കേട്ടുണർന്ന എൻ ഓർമ്മയിൽ,
മഴയില്ലാ കാലവും , കഥകളും, പാഠവും ഹൃദിസ്ഥം.........അയവിറക്കലിൽ....
മഴയ്ക്കായ് അർപ്പിച്ചൊരെൻ പ്രതീക്ഷക്ക
ല്പൊമാരാശ്വസമായ്.......മേഘഗർജ്ജനം...
ചെല്ലം തുറന്നു മേലോട്ടു കാട്ടി ഞാൻ വീണ്ടും യാചിക്കാൻ മറന്നില്ല ...മുകിലിൻ കണ്ണീരിനായ്,
ആലിപ്പഴത്തിനായ്..........


up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:03-01-2019 03:36:11 PM
Added by :Suryamurali
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :