ഇനിയുംഒരു ഉണര്‍ത്തുപാട്ട്
പുത്തന്‍ ഉഷസ്സെന്ന സ്വപ്നമൊരിക്കലും
പൂവണിയില്ലെന്നുറച്ച്
പകലിന്റ്റെ തണുവിലുറങ്ങും യുവത്വമേ
ഈ പാട്ട് നിങ്ങള്‍ക്ക് വേണ്ടി .
അരചന്റ്റെഅടരിന്റ്റെചരിതമാണറിവിന്റ്റെ
കനിതേടുവോര്‍ക്കിന്നുലഭ്യം
പഠനംതികച്ചോര്‍ക്ക്പണമില്ലയെങ്കിലോ
പണിയും തുണയും നിഷിദ്ധം
വയറെരിഞ്ഞീടുമ്പോളധികാരി ചൊരിയുന്ന
വായ്ത്താരിമാത്രം സമൃദ്ധം
ടെലിവിഷന്‍പ്രോഗ്രാംറിലേചെയ്യുംഇന്‍സാറ്റ്
ഇതാനന്ദലബ്ദിക്ക് പോരേ ?
ഇനിനമുക്കെന്തിനരി , നാടിന്‍ യശസ്സിതാ
വാനിലെക്കുയരുന്നു പോരേ ?
ഇനിയും അത്രുപ്തരായ് മുരളുന്നവര്‍ രാജ്യ _
ശത്രുവത്രേ ,കീര്‍ത്തിമുദ്ര !
നമ്മളെക്കാര്‍ന്നുതിന്നാനിന്നലെവന്ന
നരിയെതുരത്തിനാംപക്ഷെ
മുറിവായില്‍ നുരയുന്ന രുധിരം നുണഞ്ഞു
കൊണ്ടവതരംപാര്‍ത്തിരിക്കുമ്പോള്‍
വീറുംവികാരവും നീറുംനിരാശയില്‍
വിലയിച്ചുവിലപിച്ചിടൊല്ലേ
കരയരുത് കണ്ണീരുചൊരിയരുത് കണ്ണിലെ
കനലുകള്‍ ഊതിത്തെളിക്കൂ
കരിയരുത് വേനലില്‍ കൊഴിയരുത് കാറ്റില്‍
പിന്തിരിയരുത് വിജയംവരേയ്ക്കും
സടകുടഞ്ഞുണരുവിന്‍ ഉയരുവിന്‍കൂട്ടരേ
പടഹ ധ്വനികള്‍ മുഴക്കൂ
അടിമയായ്തുടരാതമര്‍ഷമായ് അഗ്നിയായ്
പടരുവിന്‍ സമരം തുടരൂ
അന്തിമവിജയം നമുക്കല്ലേ വാനിലെ
അന്തിച്ചെമപ്പു കണ്ടില്ലേ
നാളെ പുലര്‍ച്ച്ചയാ ചോപ്പൊരു മാറ്റത്തിന്‍
നാളമായ് നാന്ദിയായ്മാറും
കഴുമരമൊക്കെ കടപുഴകും നാടിന്‍
കണ്ണീരുതോരും, ചിരിക്കും
തുടലിന്റ്റെനാദംമറയും പുതിയൊരു
തുടിനാദമുയരും നമുക്കായ്
തടവറതീര്‍ത്തവര്‍ പിന്നെയീ നമ്മുടെ
പടികടന്നെത്താന്‍ അറയ്ക്കും
പുകയുന്ന മനസ്സുകള്‍ക്കുള്ളില്‍ കുമിയുന്ന
പകവീട്ടുവാനായൊരുങ്ങൂ !!!
Not connected : |