| 
    
         
      
      മണ്ണ് പെയ്യുമ്പോൾ       തീർക്കാതെ പോയൊരീ-
തീണ്ടാരിക്കവിതകൾ
 കരിഞ്ചന്തയിൽ വിറ്റു തുലക്കണം.
 കിട്ടണ പൈസക്കൊരുക്കിഴി-
 യക്ഷരങ്ങൾ മേടിക്കണം...
 കോർത്തുക്കെട്ടാൻ,
 പാടേ മറക്കയാൽ,
 കൂട്ടിക്കെട്ടി-
 മച്ചിന്റെ മേലോട്ട് തൂക്കിയെറിയണം.
 പിന്നെന്തിന് മേടിച്ചുവെന്ന്.....
 അല്ലേ?
 പറയാം...
 മരിപ്പിന്റന്ന് കുഴി നിറക്കാൻ,
 മണലു തികയാതെ വരുമ്പോൾ
 നാട്ടാർക്കും കൂട്ടാർക്കും
 വാരി വിതറാൻ....
 
 മേഘനാഥാ...
 ഒരു പകലൊടുങ്ങാതെ,
 പെയ്യുവാനുള്ളത്രയും മേഘങ്ങൾ
 എനിക്ക് കടം തരിക.
 വിളറിവെളുത്ത കൈയ്യിലെ,
 ചുവന്ന രക്താണുക്കളിൽ, കൂനനുറുമ്പുകൾ,
 ഉന്നം പിടിച്ച് തീരും മുൻപേ,
 പെയ്തുകൊൾക.
 വാവിട്ടു കരഞ്ഞ ഒരമ്മയുടെ തൊണ്ട, തണുപ്പത്ത് കോച്ചി പിടിക്കാൻ-
 തുടങ്ങും മുൻപേ പെയ്തു തോരുക.
 
 
      
  Not connected :  |