വിരഹ പുഷ്പം  - പ്രണയകവിതകള്‍

വിരഹ പുഷ്പം  

എൻ പ്രാണനിൽ ഒളിയമ്പുപോൽ
നീ വന്നു ചേർന്നിരുന്നു...
ഹൃദയമാമെൻ പൂവനിയിൽ നീ
ശലഭമായ് വന്നലഞ്ഞു ...

ഒളിയമ്പുകൊണ്ടെൻ പ്രാണൻ പിടഞ്ഞതും -
പൂവനിയിലെ വസന്തം പൊഴിഞ്ഞതും -
നിൻ വിരഹത്തിലോ ?

ശലഭമേ ഞാൻ വെറും പൂവായിരുന്നോ ?
നിൻ സ്പര്ശമേല്ക്കാനേറെ കൊതിച്ചു ഞാൻ
നിന്നിലേക്കൊഴുകുവാൻ മോഹിച്ചു ഞാൻ
എത്രനാൾ കാത്തിരുന്നു ...
നിനക്കായ് എന്മധു കാത്തുവെന്നും
നിനക്കുമാത്രമായ് കാത്തിരുന്നു .....
ശലഭമേ ഞാൻ വെറും പൂവായിരുന്നോ ?

ചൊല്ക ഞാൻ പൂമാത്രമായിരുന്നോ ?-
എന്നിട്ടുമെന്തിനീ എന്നെ തടയുവാൻ ഇത്രനാൾ
നീ കാത്തിരുന്നൂ ....
നിന്നെ നിനച്ചു ഞാൻ പൊഴിഞ്ഞതില്ല ...

എന്നിട്ടുമെന്തിനീ എന്നെ തടയുവാൻ ഇത്രനാൾ
നീ കാത്തിരുന്നൂ .....


up
0
dowm

രചിച്ചത്:സുബിൻ വാഴുങ്ങൽ
തീയതി:07-01-2019 01:02:40 AM
Added by :SUBIN VAZHUNGAL
വീക്ഷണം:522
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me